ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി മുൻ നായകൻ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചതായി ബിസിസിഐ അറിയിച്ചു. രവി ശാസ്ത്രിക്ക് പകരമായാണ് ദ്രാവിഡ് കോച്ചിന്റെ കുപ്പായമണിയുന്നത്.
സുലക്ഷണ നായിക്, ആര്‍പി സിംഗ് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ബുധനാഴ്ച ഏകകണ്ഠമായാണ് ദ്രാവിഡിനെ ഇന്ത്യന്‍ പരിശീലകനായി നിയമിച്ചത്. വരുന്ന ന്യൂസിലാന്‍ഡ് പര്യടന വേളയില്‍ അദ്ദേഹം ചുമതലയേല്‍ക്കും.
ടി20 ലോകകപ്പിന് ശേഷം കാലാവധി തീരുന്ന രവി ശാസ്ത്രിയുടെ പിന്‍ഗാമിയെ നിയമിക്കുന്നതിനായി ഒക്ടോബര്‍ 26 ന് ബിസിസിഐ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. രവി ശാസ്ത്രി (മുന്‍ ടീം ഡയറക്ടര്‍ & ഹെഡ് കോച്ച്), ബി അരുണ്‍ (ബൗളിംഗ് കോച്ച്), ആര്‍ ശ്രീധര്‍ (ഫീല്‍ഡിംഗ് കോച്ച്), വിക്രം റാത്തൂര്‍ (ബാറ്റിംഗ് കോച്ച്) എന്നിവരുടെ സേവനങ്ങള്‍ക്ക് ബോര്‍ഡ് നന്ദിയും അഭിനന്ദനവും അറിയിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ഹെഡ് കോച്ചായി നിയമിക്കപ്പെട്ടത് ബഹുമതിയായി കാണുന്നുവെന്ന് ദ്രാവിഡ് പ്രതികരിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe