കാബൂള്‍: അഫ്ഗാനിസ്താനിൽ വിദേശ കറൻസിയുടെ ഉപയോഗം പൂർണമായി നിരോധിച്ച് താലിബാൻ. താലിബാൻ ഭരണം ഏറ്റെടുത്തതോടെ അന്താരാഷ്ട്ര പിന്തുണയുടെ അഭാവം മൂലമുണ്ടായ സാമ്പത്തിക തകർച്ച കൂടുതൽ മോശമാക്കുന്നതാണ് പുതിയ നീക്കം.( Taliban ban foreign currency use in Afghanistan )
എല്ലാ പൗരന്മാരും, കച്ചവടക്കാരും, വ്യാപാരികളും സാധാരണക്കാരും എല്ലാ സാമ്പത്തിക ഇടപാടുകളും അഫ്ഗാനിൽ മാത്രം നടത്തണം. വിദേശ കറൻസി ഉപയോഗിക്കുന്നതിൽ നിന്നും രാജ്യക്കാര്‍ വിട്ടുനില്‍ക്കണമെന്നും ഇസ്‌ലാമിക് എമിറേറ്റ് നിർദേശം നൽകുന്നുവെന്ന് താലിബാൻ വക്താവ് സബീഹുല്ലാഹ് മുജാഹിദ് ഓൺലൈന്‍ പ്രസ്താവനയിൽ അറിയിച്ചു.
ഉത്തരവ് ലംഘിക്കുന്നവർ നിയമനടപടി നേരിടേണ്ടി വരുമെന്നും പ്രസ്താവനയിൽ പറയുന്നു.
അഫ്ഗാനിസ്താനിലെ വ്യാപാര കേന്ദ്രങ്ങളിൽ അമേരിക്കൻ ഡോളറിന്റെ ഉപയോഗം സാധാരണമാണ്. വിവിധ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ആ അയൽ രാജ്യത്തെ കറൻസി ഉപയോഗിക്കുന്നുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe