തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 94.9 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,53,57,547), 52.3 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,39,74,944) നൽകിയതായും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,01,767).
പുതിയ റിപ്പോര്‍ട്ട് പ്രകാരം, 7312 പുതിയ രോഗികളില്‍ 6201 പേര് വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1440 പേര് ഒരു ഡോസ് വാക്സിനും 2904 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 1857 പേര്‍ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 2 വരെയുള്ള കാലയളവിൽ, ശരാശരി 77,516 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ രണ്ട് ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.ഈ കാലയളവിൽ, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 9278 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 15 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe; Heavy rain warning in the state

















