എത്യോപ്യയിലെ ടിഗ്രേ മേഖലയിൽ ഒരു വർഷം നീണ്ടുനിന്ന യുദ്ധത്തിൽ നടന്നത് അതീവ ഗുരുതര കുറ്റകൃത്യത്തിനകളെന്ന് അതിക്രമങ്ങളെക്കുറിച്ചുള്ള യുഎൻ സംയുക്ത അന്വേഷണത്തിൽ തെളിഞ്ഞു. കുറ്റകൃത്യങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കും തുല്യമായേക്കാവുന്ന ഗുരുതരമായ കുറ്റങ്ങളാണ് മനുഷ്യരാശിക്കെതിരെ നടന്നത്. തലസ്ഥാനമായ അഡിസ് അബാബയിലേക്ക് മുന്നേറുമെന്ന് ഭീഷണിപ്പെടുത്തി എതിരാളികളായ ടിഗ്രേ സേന ഒരു വശത്ത് നിൽക്കുന്ന സാഹചര്യത്തിൽ രാജ്യം പുതിയ അടിയന്തരാവസ്ഥയിലേക്ക് പ്രവേശിക്കുകയാണ്. ഈ ഘട്ടത്തിലാണ് പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്.
സർക്കാർ സൃഷ്ടിച്ച എത്യോപ്യൻ മനുഷ്യാവകാശ കമ്മീഷനുമായി (ഇഎച്ച്ആർസി) യുഎൻ മനുഷ്യാവകാശ ഓഫീസിന്റെ സഹകരണത്തോടെയുള്ള റിപ്പോർട്ട് ബുധനാഴ്ച പുറത്തിറങ്ങി. 1,300-ലധികം ബലാത്സംഗങ്ങൾ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിലേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് ഉണ്ടെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു.
ടിഗ്രേ സംഘർഷം “അങ്ങേയറ്റം ക്രൂരത” കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു എന്നാണ് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബാച്ചലെറ്റ് പറഞ്ഞത്. “ടിഗ്രേയിലെ സാധാരണക്കാർ ക്രൂരമായ അക്രമത്തിനും കഷ്ടപ്പാടുകൾക്കും വിധേയരായിട്ടുണ്ട്,” ബാച്ചലെറ്റ് ബുധനാഴ്ച ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
2020 നവംബറിനും ജൂൺ മാസത്തിനുമിടയിൽ രേഖപ്പെടുത്തിയിട്ടുള്ള ലംഘനങ്ങളിൽ ഭൂരിഭാഗവും എത്യോപ്യൻ, എറിട്രിയൻ സേനകൾ ചെയ്തതാണ്. ടിഗ്രയൻ സേനയുടെയും എത്യോപ്യൻ, എറിട്രിയൻ സേനകളുടെയും കുറ്റകൃത്യ റിപ്പോർട്ടുകളുടെ എണ്ണത്തിൽ യുഎൻ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നിരവധി എത്യോപ്യൻ സൈനിക ക്യാമ്പുകൾ പിടികൂടിയ ടിഗ്രേ സേനയെയോ അവരെ പിന്തുണയ്ക്കുന്നതായി സംശയിക്കുന്ന സാധാരണക്കാരെയോ പീഡിപ്പിക്കാൻ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയാതായി റിപ്പോർട്ട് പറയുന്നു. മറ്റുള്ളവരെ രാജ്യത്തുടനീളമുള്ള “രഹസ്യ സ്ഥലങ്ങളിലും” സൈനിക ക്യാമ്പുകളിലും തടവിലാക്കിയിട്ടുണ്ട്. പല കേസുകളിലും ഏകപക്ഷീയമായ തടങ്കൽ ശിക്ഷ വിധിക്കുകയായിരുന്നെനും റിപ്പോർട്ട് പറയുന്നു.
പടിഞ്ഞാറൻ ടിഗ്രേയിലെ ചില വംശീയ അംഹാര സിവിലിയന്മാരെ ടിഗ്രേ സൈന്യം യുദ്ധത്തിന്റെ ആദ്യ നാളുകളിൽ സൈന്യത്തെ പിന്തുണയ്ക്കുന്നു എന്ന സംശയത്തെത്തുടർന്ന് തടവിലിടുകയും ചില കേസുകളിൽ അവരെ പീഡിപ്പിക്കുകയും ചെയ്തതായും റിപ്പോർട്ട് കണ്ടെത്തി.
എന്നാൽ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ്, തന്റെ സർക്കാരിനെതിരെയുള്ള റിപ്പോർട്ട് തള്ളി. ടിഗ്രേയിലെ സാധാരണ ജനങ്ങൾക്ക് മാനുഷിക സഹായം ബോധപൂർവം നിഷേധിച്ചതുൾപ്പെടെ സർക്കാരിനെതിരായ ആരോപണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് അദ്ദേഹം അത് തള്ളി രംഗത്ത് വന്നത്. യുഎൻ കണ്ടെത്തലുകൾ “വംശഹത്യയുടെ അവകാശവാദം തെറ്റാണെന്നും വസ്തുതാപരമായ യാതൊരു അടിസ്ഥാനവുമില്ലെന്നും വ്യക്തമായി സ്ഥാപിച്ചു,” അബി തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം തന്നെ, എത്യോപ്യൻ അധികാരികൾ കുറ്റകൃത്യങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം ആരംഭിച്ചു, ചില കുറ്റവാളികൾ ഇതിനകം ശിക്ഷിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഇതിനിടെ, എത്യോപ്യയുടെ കാബിനറ്റ് ചൊവ്വാഴ്ച ആറ് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഥിതി കൂടുതൽ വഷളാക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ മനുഷ്യർക്ക് എതിരെയുള്ള അക്രമങ്ങൾ വർധിക്കും.