കൊല്ലം: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണം ആരംഭിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതിയിലാണ് ഇഡി നിലപാട് വ്യക്തമാക്കിയത്. കേസ് രേഖകള്‍ പരിശോധിച്ചുവരുന്നതായി ഇഡി വ്യക്തമാക്കി. നിലവില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്, പോലീസില്‍ നിന്ന് രേഖകള്‍ ശേഖരിച്ച് പരിശോധിച്ചുവരികായണെന്നും സമയം നീട്ടിനല്‍കണമെന്നും ഇഡി കോടതിയില്‍ പറഞ്ഞു.
അടുത്ത ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഇഡിയോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഇഡി അന്വേഷണം ആവശ്യപ്പട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ എന്തുമറുപടിയാണ് ഉള്ളതെന്നും കോടതി ചോദിച്ചു. സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാനായി കഴിഞ്ഞ മാസം രണ്ടാഴ്ച സമയമാണ് കേന്ദ്ര ഏജന്‍സി കോടതിയോട് ആവശ്യപ്പെട്ടത്.
കൊടകര കള്ളപ്പണ കവര്‍ച്ചാ കേസ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതിന് ശേഷം പല തവണ ഈ കേസില്‍ ഇഡി അന്വേഷണം മാറ്റിവെച്ചിരുന്നു. സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാന്‍ പല തവണ ഇഡിയോട് ആവശ്യപ്പെട്ടിട്ടും അവര്‍ ഫയല്‍ ചെയ്തിരുന്നില്ല. പകരം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe