ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi). രണ്ടാം ഡോസ് വാക്സിൻ വിതരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ജനങ്ങൾക്ക് വാക്സിൻ നൽകേണ്ട ചുമതല മുഖ്യമന്ത്രിമാർക്കുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ആദിവാസികൾക്കും ഉൾഗ്രാമങ്ങളിലും വാക്സിനേഷൻ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ജില്ലകൾ തോറും കോവിഡ് വാക്സിൻ വിതരണത്തിന് കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കണം. എല്ലാവരിലും കോവിഡ് വാക്സിനെത്തിക്കാൻ സംസ്ഥാനങ്ങൾ മുൻകൈയെടുക്കണം. വാക്സിൻ വിതരണത്തിലെ പിഴവുകൾ കണ്ടെത്തി പരിഹരിക്കണം. ഉൾഗ്രാമങ്ങളിലും ആദിവാസികൾക്കും വാക്സിനേഷൻ ഉറപ്പാക്കണം. രണ്ടാം ഡോസ് വാക്സിൻ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നിർദേശിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe