ന്യൂഡൽഹി: പെട്രോൾ-ഡീസൽ വില വർധനവും പണപ്പെരുപ്പവും വീണ്ടും ചർച്ചയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ദീപാലി സമയത്ത് പണപ്പെരുപ്പം റെക്കോർഡിലെത്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.പോക്കറ്റടിക്കുന്നവരെ സൂക്ഷിക്കുക എന്നതായിരുന്നു ഇന്ധനവില വർധനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
ഇത് ദീപാവലി സമയം, പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിലാണെന്നും,ഇതൊരു തമാശയാണെന്നും ,
ജനങ്ങളോട് ആർദ്രത പ്രകടപ്പിക്കുന്ന ഹൃദയം ഇനിയെങ്കിലും മോദി സർക്കാറിന് ഉണ്ടാവട്ടെയെന്ന് ആശംസിച്ചു കൊണ്ടാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.
പല സംസ്ഥാനങ്ങളിലും പെട്രോൾ വില ലിറ്ററിന് 120 രൂപയും കടന്ന് കുതിച്ചതോടെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് പുറത്ത് വന്നത്. കൂടാതെ നികുതിയുടെ പേരിൽ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു എണ്ണവില ഉയരുന്നത് പണപ്പെരുപ്പം കൂടാനുള്ള കാരണമാകുമെന്ന ആശങ്കയുണ്ട്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe