ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരുടെ വികസനത്തിന് ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് പാർട്ടി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ. വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ച സ്ഥാനാർത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
“ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെയും എൻഡിഎയുടെയും വിജയത്തിന് പ്രവർത്തകരെ അഭിനന്ദിക്കുന്നു. ജയം സമ്മാനിച്ച ജനങ്ങൾക്കും നന്ദി.. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാരുകൾ സാധാരണക്കാരുടെ സമഗ്രവികസനത്തിനായി പ്രതിജ്ഞാബദ്ധരാണ്” – എന്ന് നദ്ദ ട്വിറ്ററിൽ കുറിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ വലിയ വിജയമാണ് ബിജെപി സ്വന്തമാക്കിയത്. അസമിൽ അഞ്ച് സീറ്റിലും സമ്പൂർണ ജയം നേടിയപ്പോൾ മധ്യപ്രദേശിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടിടത്തും ഖണ്ട്വ ലോക്‌സഭാ സീറ്റിലും ബിജെപി വിജയിച്ചു. കർണാടകയിലെ സിന്ദ്ഗി ഉപതെരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ ഹംഗൽ സീറ്റ് കോൺഗ്രസിനോട് തോറ്റു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe