കൊച്ചി: ഇന്ധനവില വർധനക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനിടെ നടൻ ജോജു ജോർജിനെ ആക്രമിച്ച കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. മുൻ മേയർ ടോണി ചമ്മിണിയെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിൽ എട്ട് പ്രതികളാണ് ഉള്ളത്. ഐ.എൻ.ടി.യു.സി നേതാവ് ജോസഫിനെ കഴിഞ്ഞ ദിവസം മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.സംഘർഷ സ്ഥലത്തുണ്ടായിരുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും പട്ടിക പൊലീസ് തയ്യാറാക്കി. ഹൈവേ ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകർത്തതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരിക്കും അറസ്റ്റ്.
തിങ്കളാഴ്ച രാവിലെയാണ് ഇടപ്പള്ളി വൈറ്റില ദേശീയ പാതയിൽ കോൺഗ്രസ് പ്രവർത്തകർ വഴി തടയൽ സമരം നടത്തിയത്. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചായിരുന്നു അത്. ദേശീയ പാതയിൽ രൂക്ഷമായ ഗതാഗത തടസം നേരിട്ടതോടെയാണ് നടൻ ജോജു ജോർജിന്റെ പ്രതിഷേധവുമായി എത്തി. കാറിൽ നിന്നിറങ്ങിയ ജോജുവും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















