കോഴിക്കോട്: കോഴിക്കോട് പാലായിൽ ഓടയിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു സംഭവത്തിന്റെ റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മിഷൻ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോർട്ട് ഹാജരാക്കണമെന്നാണ് നിർദേശം.
പാലാഴി കൈപ്പുറം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. ശശീന്ദ്രൻ ഓട്ടോ ഡ്രൈവറായിരുന്നു. രാത്രി മുതൽ കാണാതായ ഇയാൾക്കായി ബന്ധുക്കൾ തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് രാവിലെ ഓടയിൽ നിന്ന് ശശീന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.
റോഡരികിൽ തുറന്നു കിടക്കുന്ന ഓട കാടുമൂടിയ നിലയിലാണ്. ഓഗസ്റ്റിൽ ഇവിടെ മറ്റൊരാളും വീണ് മരിച്ചിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe