കോഴിക്കോട് : കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. ജില്ലയിലെ മലയോര മേഖലകളില്‍ പല പ്രദേശങ്ങളിലും മലവെള്ളപ്പാച്ചിലും മണ്ണൊലിപ്പുമുണ്ടായി. അടിവാരം ടൗണില്‍ വെള്ളം കയറി. നഗരത്തിലെ കടകളില്‍ പലതിലും വെള്ളം കയറി. കോഴിക്കോട് നഗരത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്.
കുറ്റ്യാടി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ചാത്തന്‍കോട്ട് നടയില്‍ മുളവട്ടം, ഇരുട്ട്വളവ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചുവരികയാണ്. തൊട്ടില്‍പാലം പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി.
മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, കനത്ത മഴയും മണ്ണിടിച്ചിലും ഉള്ളത് കാരണം കുറ്റ്യാടി – വയനാട് റോഡില്‍ ഇന്നു രാത്രി അടിയന്തിരാവശ്യങ്ങള്‍ക്കല്ലാതെയുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്നും മഴ തീവ്രതയോടെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയിലാണ്. ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കാനുള്ള സാധ്യത പരിഗണിച്ച് കൂടുതല്‍ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
നവംബര്‍ 02: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്.
നവംബര്‍ 03: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്.
നവംബര്‍ 04: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
നവംബര്‍ 02: പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്.
നവംബര്‍ 03: പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം.
നവംബര്‍ 04: കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം.
നവംബര്‍ 05: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ്.
നവംബര്‍ 06: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ്.