കൊല്‍ക്കത്ത: ബംഗാളിൽ നാല് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ തകര്‍പ്പന്‍ മുന്നേറ്റവുമായി തൃണമൂൽ കോൺഗ്രസ്. ദിൻഹത, ശാന്തിപൂർ, കർദാഹാ, ഗൊസാബാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് തൃണമൂൽ സ്ഥാനാർത്ഥികൾ വിജയിച്ചത്. നാല് സീറ്റുകളിൽ മൂന്നിടത്തും ബി.ജെ.പിക്ക് കെട്ടിവച്ച പണം നഷ്ടമായി.
ആറുമാസം മുമ്പ് ബി.ജെ.പി സ്ഥാനാർത്ഥി വിജയിച്ചതടക്കമുള്ള് സീറ്റുകളിലാണ് ബി.ജെ.പി വൻപരാജയം നേരിട്ടത്. ആറ് മാസം മുമ്പ് നടന്ന ലേക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച ദിൻഹത മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർത്ഥി ഉദയൻ ഗുഹ 1,64,089 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിന് ജയിച്ചു.
മമതാ ബാനർജിക്കായി ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് രാജിവച്ച സോവൻദേപ് ചതോപാദ്യായയാണ് ഖൻദഹയിൽ നിന്ന് ജയിച്ചത്. 93,832 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സോവൻദേപിന്‍റെ വിജയം.
ഗൊസാബാ മണ്ഡലത്തിൽ നിന്ന് 1,43,051 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സുഭ്രതാ മോണ്ഡലും ശാന്തിപൂർ മണ്ഡലത്തിൽ നിന്ന് 64,675 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ഭ്രജാ കിഷോറും വിജയിച്ചു. ദിൻഹത, ഖൻദഹ, കർദാഹാ മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് കെട്ടിവച്ച പണം നഷ്ടമായത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe