തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ അഞ്ചു പ്രതികൾക്ക് മുൻകൂർ ജാമ്യം. അനുപമയുടെ (Anupama) അമ്മയുൾപ്പെടെ അഞ്ചു പ്രതികള്‍ക്കാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ജെയിംസ് എന്നിവർ ഉൾപ്പെടെ ആറുപേരാണ് പ്രതികള്‍. ഇതിൽ അഞ്ചു പ്രതികളാണ് മുൻ കൂർ ജാമ്യം തേടിയത്. സ്മിത ജയിംസ്, അനുപമയുടെ സഹോദരി അഞ്ജു, അഞ്ജുവിൻ്റെ ഭർത്താവ് അരുണ്‍, ജയചന്ദ്രൻെറ സുഹൃത്തുക്കളായ രമേശ്, അനിൽകുമാർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
അഞ്ചു പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലം ഇല്ല,പ്രതികൾ ഒളിവിൽ പോകുമെന്ന് സംശയവും പ്രോസിക്യൂഷന് ഇല്ല.പ്രതികൾ സാക്ഷികളെ സ്വാധീനിക്കും എന്ന ഒരേ ഒരു സംശയം മാത്രമാണ് പ്രോസിക്യൂഷനുള്ളത്, ഇക്കാര്യം ജാമ്യ വ്യവസ്ഥയോടെ പരിഹരിക്കാം എന്ന നിരീക്ഷണത്തോടെയാണ് കോടതി അഞ്ചു പ്രതികളുടെയും മുൻകൂർ ജാമ്യ അപേക്ഷ അനുവദിച്ചത്.തിരുവനന്തപുരം ഒന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി എസ്.മിനിയുടേതാണ് ഉത്തരവ്.അതേ സമയം കുഞ്ഞിനുവേണ്ടി അനുപമ നൽകിയ ഹേബിയസ് കോർപ്പസ് പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് ഹൈക്കോടതി (Kerala High court) പറഞ്ഞു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe