തിരുവനന്തപുരം; സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്മാർട്ട് കാർഡുകൾ ആക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ കടകൾ വഴി കൂടുതൽ പലവ്യഞ്ജനങ്ങളും മറ്റ് ഉല്പന്നങ്ങളും വിതരണം ചെയ്ത് കൂടുതൽ ജനോപകാരപ്രദമാക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് പൊതു വിതരണ വകുപ്പ് പുതുതായി തയ്യാറാക്കിയ എ ടി എം കാർഡ് രൂപത്തിലുള്ള റേഷൻ കാർഡുകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എൻ എഫ് എസ് എ ഗോഡൗണുകളെ ആധുനിക വൽക്കരിക്കാൻ ആണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എൻ എഫ് എസ് എ ഗോഡൗണുകളിൽ നിന്ന് റേഷൻ വിതരണം ചെയ്യുന്ന വാഹനങ്ങൾ ജി പി എസ് ട്രാക്കിംഗ് നടപ്പിലാക്കും. പൊതുവിതരണ വകുപ്പിന്റെ കീഴിലുള്ള എല്ലാ കാര്യാലയങ്ങളിലും ഈ ഓഫീസ് പദ്ധതി 2022 ജനുവരിയോടു കൂടി നടപ്പിലാക്കുവാനാകുമെന്നും മന്ത്രി പറഞ്ഞു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe