ജോജുവിന് പിന്തുണയുമായി നടി റോഷ്ന ആൻ റോയ് രംഗത്തെത്തിയിരുന്നു.ഇപ്പോൾ നടിക്കെതിരെ സൈബർ ആക്രമണം നടന്നു കൊണ്ടിരിക്കുകയാണ്.ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിനെ പ്രതിഷേധിച്ച ജോജുവിനെ പിന്തുണച്ച് റോഷ്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പല തരംഗങ്ങളും ഉണ്ടായിരിക്കുന്നത്.എന്നാൽ തൻറെ നിലപാടുകൾക്ക് യാതൊരു മാറ്റവുമില്ലെന്ന് ആവർത്തിക്കുകയാണ് റോഷ്ന.
പോസ്റ്റിൻറെ പൂർണരൂപം ഇങ്ങനെ…
ന്യായികരിക്കാൻ പറ്റുന്നതിനെ 100 അല്ല 1000തവണയും ന്യായികരിക്കുക തന്നെ ചെയ്യും….!!!
സാധാരക്കാർക്ക് വേണ്ടി , അതും പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്ന പെട്രോൾ വില വർധനവിനെതിരെ , പാവപ്പെട്ട ആൾക്കാരെ തന്നെ തടഞ്ഞു വെച്ച് വേണം ഉപരോദനം ഉണ്ടാക്കാൻ….
കഴിവുകേട് ഒരു അലങ്കാരമെന്നു കരുതുന്ന ഏമാന്മാരോട് വെറും പുച്ഛം
എഴുതിയ ഒരു വാക്കുകളും പിശക് പറ്റിയിട്ടില്ല…. ഒന്നും മാറ്റി പറയുകേം ഇല്ല ,
ആലുവ മുതൽ കളമശ്ശേരി വരെ യാത്ര ചെയ്യുന്ന ഞാൻ ,വഴിയേ പോകുമ്പോ തെരുവുപട്ടികൾ ചെലപ്പോ
വണ്ടിക്കു പുറകെ വന്നു കുറച്ചേച്ചും കൊറച്ചു നേരം ഓടും, അതിനു മടുക്കുമ്പോ നിർത്തിക്കോളും
കൊരച്ചോണ്ട് വരുന്ന പട്ടിയെ കാറിൽ കേറ്റി കളമശ്ശേരിക്ക് കൊണ്ടോവാൻ മുതിരാറില്ല…. അതോണ്ട് കുരച്ചു മടുത്തെങ്കിൽ വിശ്രമിക്കു… എനിക്കു കളമശ്ശേരി വരെ പോകണം..
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe