കൊച്ചി: ഐഎസ്ആര്ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസില് സി ബി മാത്യൂസിൻ്റെ മുന്കൂര് ജാമ്യം നീട്ടി. തിങ്കളാഴ്ച വരെയാണ് ജാമ്യം നീട്ടിയത്. കേസില് സി ബി മാത്യൂസിൻ്റെ അപ്പീല് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ചാരക്കേസ് കെട്ടിച്ചമയ്ക്കാന് ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുന് ഡിജിപിയായിരുന്ന സിബി മാത്യൂസ്. ഐഎസ്ആര്ഒ ചാരക്കേസ് അന്വേഷിക്കുന്ന സമയത്ത് പ്രത്യേക അന്വേഷണ സംഘത്തില് അംഗമായിരുന്നു സിബി മാത്യൂസ്.
തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്നും സിബി മാത്യൂസ് ആരോപിച്ചിരുന്നു. ചില ശാസ്ത്രജ്ഞന്മാര്, പോലീസിലെ വിരമിച്ച ഉദ്യോഗസ്ഥര് എന്നിവര് ഇതിനു പിന്നിലുണ്ട്, ഉദ്യോഗസ്ഥര്ക്കെതിരായ നീക്കത്തില് സര്ക്കാരുകള് കൈയ്യും കെട്ടി നില്ക്കുന്നത് ശരിയല്ലെന്നുമായിരുന്നു സിബി മാത്യൂസിൻ്റെ വാദങ്ങള്. മുന്കൂര് ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചതിനെതിരെ സിബിഐയുടെ വിശദീകരണം നേരത്തെ ഹൈക്കോടതി തേടിയിരുന്നു.
============================================================================
വാര്ത്തകള് യഥാസമയം അറിയാന്…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















