തിരുവനന്തപുരം: കോൺഗ്രസ്(Congress) പുനഃസംഘടന നിർത്തിവയ്ക്കണമെന്ന് എ,ഐ ഗ്രൂപ്പുകള്‍. കെപിസിസി(KPCC) യോഗത്തിലാണ് ആവശ്യം ഉയർന്നത്. സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങിയ പശ്ചാത്തലത്തിലാണ് നേതാക്കളുടെ ആവശ്യം. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കട്ടേയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ(K Sudhakaran) അഭിപ്രായപ്പെട്ടു. യൂണിറ്റ് കമ്മിറ്റികള്‍ വഴിയുളള അംഗത്വ വിതരണം നിര്‍ത്തണമെന്നും ഗ്രൂപ്പുകള്‍ ആവശ്യപെട്ടു. യൂണിറ്റ് കമ്മിറ്റികള്‍ നിയന്ത്രിക്കുന്നത് കെ എസ് ബ്രിഗേഡെന്ന് ബെന്നി ബെഹന്നാന്‍(Benny Behanan) ആരോപിച്ചു.
പുനഃസംഘടിപ്പിക്കപ്പെട്ട നിർവാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് ഇന്ന് നടന്നത്. പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി നേതൃയോഗത്തിൽ തീരുമാനമായി. പാർട്ടി വിഷയങ്ങൾ സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്യണമെന്ന് നിർദേശം, കൂടാതെ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരണമെന്നും യോഗത്തിൽ നിർദേശം.
മുൻ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും(Mullappally Ramachandran), വി എം സുധീരനും(V M Sudheeran) യോഗത്തിൽ പങ്കെടുത്തില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡൽഹിയിലായതിനാൽ പ്രചാരണ വിഭാഗം തലവനായ കെ മുരളീധരൻ(K Muraleedharan) എംപിയും യോഗത്തിൽ പങ്കെടുത്തില്ല. കൂടാതെ മെമ്പർഷിപ്പ് ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















