തിരുവനന്തപുരം: പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി നേതൃയോഗത്തിൽ തീരുമാനം. പാർട്ടി വിഷയങ്ങൾ സംഘടയ്ക്കുള്ളിൽ ചർച്ച ചെയ്യണമെന്നും, ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരണമെന്നും യോഗത്തിൽ നിർദേശിച്ചു.
മുൻ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും, വി എം സുധീരനും യോഗത്തിൽ പങ്കെടുത്തില്ല. കൂടാതെ മെമ്പർഷിപ്പ് ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
പുനസംഘടിപ്പിക്കപ്പെട്ട നിർവ്വാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് നടന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി ദില്ലിയിലായതിനാൽ പ്രചാരണ വിഭാഗം തലവനായ കെ മുരളീധരൻ എംപിയും യോഗത്തിൽ പങ്കെടുത്തില്ല.
കെപിസിസി നിർവാഹക സമതി അംഗങ്ങൾ, കെപിസിസി സ്ഥിരം ക്ഷണിതാക്കൾ, കെപിസിസി പ്രത്യേക ക്ഷണിതാക്കൾ, പോഷകസംഘടനാ പ്രസിഡന്റുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. നാളെ നിർവാഹക സമിതി അംഗങ്ങളുടെ പ്രത്യേക യോഗം ചേരുന്നുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















