കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിൻ്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ ഇ ഡി അന്വേഷണത്തിന് സ്റ്റേ. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്.
കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിൻ്റെ നടപടി.
പാലാരിവട്ടം മേൽപാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിൻ്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തിൽ ഇഡിയും വിജിലൻസും അന്വേഷിക്കണമെന്നായിരുന്നു കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ലെ ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവിനെ തുടർന്നാണ്, ചികിത്സയിലായിരിക്കുമ്പോൾ വിജിലൻസ് നവംബർ 18 ന് അറസ്റ്റ് ചെയ്തതെന്ന് അപ്പീലിൽ ഇബ്രാഹിം കുഞ്ഞ് അറിയിച്ചു.
തൻ്റെ ഭാഗം കേൾക്കാതെയായിരുന്നു ഹർജിയിലെ നടപടിയെന്നും ഇതു സുപ്രീം കോടതി ഉത്തരവുകൾക്കു വിരുദ്ധമാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി. അന്വേഷണത്തിൻ്റെ മറവിൽ ഇഡിയും വിജിലൻസും പീഡിപ്പിച്ചെന്നും ഹർജിയിലുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















