കൊച്ചി: ജോജു വിഷയത്തിൽ പോലീസിന്റേത് ഏകപക്ഷീയമായ സമീപനമാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജോജുവിനെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ് പ്രതികരിച്ചു. മാന്യതയുടെ ഒരു സ്വരംപോലും ഈ സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു കലാകാരന് ഇല്ല. സ്ത്രീകൾക്ക് കേൾക്കാൻ കൊള്ളാല്ലാത്ത ചീത്ത വിളികളാണ് ജോജു നടത്തിയത്. സ്ത്രീകളെ തള്ളുകയും ചെയ്തു. സ്ത്രീകൾ കൊടുത്ത പരാതിയിൽ എന്തു കൊണ്ട് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, കൊച്ചിയിൽ ജോജു ജോർജ്ജിനെ വഴിയിൽ തടഞ്ഞ വിവാദത്തിൽ യൂത്ത് കോൺഗ്രസിനെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. മാളയിൽ കാല് കുത്തിക്കില്ലെന്ന യൂത്ത് കോൺഗ്രസ് വാദം ഫാസിസ്റ്റ് സമീപനമാണ്. ജോജുവിന് എല്ലാവിധ സംരക്ഷണവും ഡിവൈഎഫ്ഐ നൽകും. യൂത്ത് കോൺഗ്രസിൽ നിന്നും ഇത്തരമൊരു പ്രതികരണമല്ല വരേണ്ടതെന്നും, പ്രതികരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് പറഞ്ഞു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















