കൊച്ചി: നടന്‍ ജോജുവിനെതിരെയുള്ള പരാതിയില്‍ തെളിവില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍. ജോജുവിന്‍റെ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ജാമ്യമില്ലാവകുപ്പുപ്രകാരമാണ് കേസ്. ദൃശ്യങ്ങള്‍ പരിശോധിച്ച് അറസ്റ്റുണ്ടാകും. റോഡ് ഉപരോധിച്ചതിനും ജോജുവിന്‍റെ വാഹനം തല്ലിത്തകര്‍ത്തതിനും കേസെടുത്തിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി എച്ച് നാഗരാജു മാധ്യമങ്ങളോടു പറഞ്ഞു.
ജോജു ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, അപമാര്യാദയായ പെരുമാറിയെന്ന മഹിളാ കോൺഗ്രസിൻ്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിൽ തെളിവ് ഇല്ലെന്ന് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു. എന്നാൽ ജോജുവിനെതിരെയുള്ള പരാതിയിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നും, പക്ഷേ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. ജോജുവിനെതിരെ കോടതിയെ സമീപിക്കുമെന്നു മഹിള കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















