സുരേഷ് ഗോപി (Suresh Gopi) നായകനാകുന്ന ചിത്രമാണ് കാവൽ (Kaaval). കൊവിഡ് കേസുകൾ കുറഞ്ഞ് തിയറ്ററുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ആദ്യം റിലീസ് ചെയ്യുന്ന സൂപ്പർ താര ചിത്രവുമാണ് കാവൽ. സുരേഷ് ഗോപിക്ക് പ്രതീക്ഷയുള്ള ചിത്രവുമാണ് കാവൽ. ഒരിടവേളയ്‍ക്ക് ശേഷം വീണ്ടും ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
ഓർമയില്ലേ ഇവിടം. വെളിച്ചവും ഇരുളും നിറങ്ങളും നിറഞ്ഞ മായക്കാഴ്‍ചകളുടെ വിരിഞ്ഞ വിസ്‍തൃതി. മഹാമാരിയുടെ ഇടവേള ജീവിതത്തിലും തിയറ്ററുകളിലും ഇതാ ഇടവേള കഴിയുകയായി. നമ്മൾ ഒരുമിച്ചിരുന്ന് ആസ്വദിച്ച, ആഹ്ലാദിച്ച നിമിഷങ്ങൾ. നമ്മൾ സ്വയം മറന്ന് ആർത്ത് ചിരിച്ച, ആർപ്പ് വിളിച്ച, സ്വയമറിയാതെ കണ്ണീരണിഞ്ഞ, നമ്മൾ ഇടിമുഴക്കം പോലെ കരഘോഷം മുഴക്കിയ സിനിമയുടെ മഹോത്സവ ദിനങ്ങൾക്ക് ഇതാ കൊട്ടുംകൊരവയുമായി വീണ്ടും കൊടിയേറ്റം. ഇനി ജീവിതത്തിന്, സിനിമയ്‍ക്ക് തിരിച്ചുവരവിന്റെ നാളുകൾ. കരുത്തുറ്റ, വീണ്ടെടുപ്പിന്റെ, കൂടിച്ചേരലുകളുടെ ദിനങ്ങൾ, ആഘോഷനാളുകൾ. 25 മുതൽ കരുത്തിന്റെ കാവൽ ദിനം. ആഘോഷത്തിന്, അംഗീകാരത്തിന്, ആശീർവാദത്തിന് എന്നാണ് വീഡിയോയിൽ സുരേഷ് ഗോപി പറയുന്നത്. നിതിൻ രൺജി പണിക്കറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ഗുഡ്‍വിൽ എൻറർടെയ്‍ൻമെൻറ്സിൻറെ ബാനറിൽ ജോബി ജോർജ് ആണ് നിർമാണം.
ഹൈറേഞ്ചിൻറെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിൻറെ കഥ പറയുന്ന ഒരു ആക്ഷൻ ഫാമിലി ഡ്രാമയാണ് ‘കാവൽ’. പഞ്ച് ഡയലോഗുകളും മാസ് സീക്വൻസുകളുമുള്ള ഒരു നായക കഥാപാത്രത്തെ ഒരിടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ‘തമ്പാൻ’ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിൻറെ പേര്. കാവൽ എന്ന പുതിയ ചിത്രത്തിൽ രൺജി പണിക്കർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശങ്കർ രാമകൃഷ്‍ണൻ, സുരേഷ് കൃഷ്‍ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശർമ്മ, കണ്ണൻ രാജൻ പി ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാൻ അനിൽ, റേയ്ച്ചൽ ഡേവിഡ്, മുത്തുമണി, അഞ്‍ജലി നായർ, അനിത നായർ, പൗളി വത്സൻ, അംബിക മോഹൻ, ശാന്ത കുമാരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ. ബി കെ ഹരി നാരായണൻറെ വരികൾക്ക് രഞ്‍ജിൻ രാജ് ആണ് സംഗീതം. എഡിറ്റിംഗ് മൻസൂർ മുത്തൂട്ടി. പ്രൊഡക്ഷൻ കൺട്രോളർ സഞ്‍ജയ് പടിയൂർ. മേക്കപ്പ് പ്രദീപ് രംഗൻ. വസ്‍ത്രാലങ്കാരം നിസ്സാർ റഹ്‍മത്ത്. സ്റ്റിൽസ് മോഹൻ സുരഭി. പരസ്യകല ഓൾഡ് മങ്ക്‍സ്. ഓഡിയോഗ്രഫി രാജാകൃഷ്‍ണൻ. സൗണ്ട് ഡിസൈൻ അരുൺ എസ് മണി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‍സ് സനൽ വി ദേവൻ, സ്യമന്തക് പ്രദീപ്. ആക്ഷൻ സുപ്രീം സുന്ദർ, മാഫിയ ശശി, റൺ രവി.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















