കോവിഡ് ഭീതിയൊഴിഞ്ഞ് സഞ്ചാരികൾക്കായി വാതിൽ തുറന്നിട്ട് തായ്ലൻഡും ഇസ്രയേലും. 18 മാസങ്ങൾക്കു ശേഷം തായ്ലൻഡിൽ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരത്തോടെ പതിനായിരത്തോളം സഞ്ചാരികൾ പുക്കറ്റിലും ബാങ്കോക്കിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിഗത വിദേശ സഞ്ചാരികൾക്ക് ഇസ്രയേലും ഇന്നലെ മുതൽ പ്രവേശനം അനുവദിച്ചു തുടങ്ങി.
അറുപതിലേറെ ലോ റിസ്ക് രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്കാണ് ഹോട്ടൽ ക്വാറന്റീനില്ലാതെ തായ്ലൻഡിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. വാക്സീൻ എടുത്തിരിക്കണം. ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളം, പുക്കറ്റ് രാജ്യാന്തര ടെർമിനൽ എന്നിവവഴിയാണ് ആദ്യഘട്ടത്തിൽ പ്രവേശനം.
=============================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group
https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Follow Anweshanam Google News
https://rb.gy/0tbxgdagain/cid4795157.htm