പാലക്കാട്: ദീപാവലി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക നിരക്കിലുള്ള ട്രയിനുകൾ ബുധനാഴ്ച മുതൽ സർവിസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. 06037 ചെന്നൈ എഗ്മോർ-നാഗർകോവിൽ സൂപ്പർ ഫാസ്റ്റ് സ്പെഷൽ നവംബർ മൂന്നിന് രാത്രി 10.05ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് നാഗർകോവിലിലെത്തും.മടക്കയാത്രയിൽ, 06038 നാഗർകോവിൽ-ചെന്നൈ എഗ്മോർ സൂപ്പർ ഫാസ്റ്റ് സ്പെഷൽ നവംബർ അഞ്ചിന് വൈകീട്ട് 3.10ന് നാഗർകോവിലിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ച 05.20ന് ചെന്നൈ എഗ്മോറിലെത്തും.
06040 തിരുനെൽവേലി-താംബരം സ്പെഷൽ നവംബർ ഏഴിന് വൈകീട്ട് ഏഴിന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07.55ന് താംബരത്ത് എത്തും. 06049 താംബരം-തിരുനെൽവേലി സ്പെഷൽ ട്രെയിൻ നവംബർ എട്ടിന് വൈകീട്ട് നാലിന് താംബരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ച മൂന്നിന് തിരുനെൽവേലിയിലെത്തും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















