തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികളുടെ ലേബർ രജിസ്ട്രേഷൻ കാർഡ് റദ്ദാക്കും. തൊഴിലുടമക്കെതിരേ അക്രമം നടത്തിയാൽ അവരെ പോലീസിനു കൈമാറുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നോക്കുകൂലിയുമായി ബന്ധപ്പെട്ട് ലേബർ കമ്മീഷണർക്ക് 17 പരാതികളാണ് ലഭിച്ചത്. തിരുവനന്തപുരത്ത് 13ഉം, കോട്ടയത്ത് മൂന്നും, എറണാകുളത്ത് ഒരു പരാതിയുമാണ് ലഭിച്ചത്. ചുമടുമായി ബന്ധപ്പെട്ട് ആറ് പണിമുടക്കുകളുമുണ്ടായെന്നും മന്ത്രി പറഞ്ഞു.
നോക്കുകൂലി എന്ന വാക്ക് ഉയരാതിരിക്കാൻ തൊഴിൽവകുപ്പും ക്ഷേമനിധി ബോർഡും തൊഴിലാളികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും നോക്കുകൂലി വിരുദ്ധ അവബോധ പരിപാടി സംഘടിപ്പിക്കും. ക്ഷേമനിധി ബോർഡുകളുടെ ആനുകൂല്യം കാലാനുസൃതമായി വർധിപ്പിക്കുന്നത് അതത് ബോർഡ് യോഗങ്ങളിൽ പരിഗണിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















