ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചുള്ള കോണ്‍ഗ്രസിന്‍റെ വഴി തടയല്‍ സമരത്തെ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍( KC Venugopal). നടന്‍ ജോജു ജോര്‍ജിനു (Joju George) നേരെയുണ്ടായ അതിക്രമത്തിലാണ് വേണുഗോപാലിന്‍റെ പ്രതികരണം.
സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ത്ത സംഭവം പാര്‍ട്ടി അന്വേഷിക്കും. ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വഴി തടയല്‍ സമരം ഒഴിവാക്കേണ്ടതായിരുന്നു. വിമര്‍ശനം നടത്തുന്നവരെ ആക്രമിക്കുന്നത് ശരിയല്ല. ജോജു പ്രതിഷേധവുമായി എത്തിയ സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നാണ് കരുതുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
“രാജ്യത്ത് കോണ്‍ഗ്രസ് ഒരുപാട് സമരങ്ങള്‍ നടത്തിയിട്ടുണ്ട്. വരുന്ന 14 മുതല്‍ 29 വരെ ദേശീയ തലത്തില്‍ പ്രക്ഷോഭം നടത്തുകയാണ്. പക്ഷെ മോദി സര്‍ക്കാര്‍ ഇതൊന്നും കേള്‍ക്കുന്നില്ല. ഓരോ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കൂട്ടിക്കൊണ്ടിരിക്കുന്നു. അതേക്കുറിച്ച് ചര്‍ച്ച വേണ്ടേ ? സമര മാര്‍ഗങ്ങളെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം. പക്ഷെ പ്രതിഷേധ സ്വരങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല” – അദ്ദേഹം പറഞ്ഞു.
ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരേയായിരുന്നു സിനിമാ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ചത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















