തിരുവനന്തപുരം: നടൻ ജോജു ജോർജിൻ്റെ കാർ തല്ലിത്തകർത്ത സംഭവം കോൺഗ്രസിൻ്റെ ഗുണ്ടാ സംസ്‌കാരത്തിൻ്റെ തെളിവാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം. നടൻ ജോജുവിനെതിരെ സുധാകരൻ പച്ചക്കള്ളമാണ് പറഞ്ഞത്. ജോജു മദ്യപിച്ചുവെന്നും, വനിതകളെ അക്രമിച്ചുവെന്നും നുണ പറഞ്ഞു. എന്തിനാണ് കെപിസിസി പ്രസിഡന്റ് ഇങ്ങനെ നുണ പറഞ്ഞത്.
കേരളം ലൈവായി കണ്ട കാര്യത്തിലാണ് സുധാകരൻ്റെ നുണ പരാമർശമെന്നും എ എ റഹീം ചൂണ്ടിക്കാട്ടി. കെ സുധാകരന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് ഗുണ്ടാ സംഘമായി മാറിക്കഴിഞ്ഞതിന്‍റെ ലക്ഷണമാണിതെന്നും കേരളം ജാഗ്രതയോടെ ഈ ഗുണ്ടാ സംസ്കാരത്തെ നേരിടണമെന്നും എ എ റഹീം പറഞ്ഞു.
അതേസമയം ഇന്ധനവില വർദ്ധനവിനെതിരെ സമരം ചെയ്യാൻ കോൺഗ്രസ്സിന് ധാർമ്മികമായ അവകാശമില്ല. ദിനം പ്രതി ഇന്ധന വില വർദ്ധിക്കാൻ തുടങ്ങിയത് ഇന്ധന വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതാണ്. കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരാണ് കോർപ്പറേറ്റുകൾക്കായി ഈ ജനവിരുദ്ധ തീരുമാനമെടുത്തതെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















