സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി അകാലത്തിൽ വിടപറഞ്ഞ കന്നഡ നടൻ പുനീത് രാജ്‌കുമാറിൻ്റെ സംരക്ഷണത്തിലുള്ള 1800 വിദ്യാർത്ഥികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് തമിഴ് നടൻ വിശാൽ. മികച്ച നടനെന്നതിലുപരി മനുഷ്യസ്നേഹി കൂടിയായിരുന്നു പുനീത്. പിതാവ് രാജ്‌കുമാർ നൽകിവരുന്ന സേവനപ്രവർത്തനങ്ങൾക്കു പുറമെ 45 സൗജന്യ സ്കൂളുകൾ, 26 അനാഥാലയങ്ങൾ, 19 ഗോശാലകൾ, 16 വൃദ്ധസദനങ്ങൾ തുടങ്ങിയവും പുനീത് നടത്തുന്നുണ്ടായിരുന്നു. കൂടാതെ 1800 വിദ്യാർത്ഥികളുടെ പഠനച്ചെലവ് നടത്തിയിരുന്നതും പുനീത് ആയിരുന്നു.
പുനീതിൻറെ വിയോഗത്തോടെ അനാഥരായ ആ 1800 വിദ്യാർത്ഥികളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് തമിഴ് നടൻ വിശാൽ. വിശാലും ആര്യയും ഒന്നിക്കുന്ന പുതിയ ചിത്രം ‘എനിമി’യുടെ ഹൈദരാബാദിൽ വച്ചുനടന്ന പ്രീ-റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം അറിയിച്ചത്.

‘പുനീത് രാജ്‌കുമാറിൻ്റെ വിയോഗം സിനിമാ ഇൻഡസ്ട്രിയുടെ മാത്രമല്ല സമൂഹത്തിന് തന്നെ തീരാനഷ്ടമാണ്. അദ്ദേഹം ഒരു നല്ല നടൻ മാത്രമല്ല, നല്ല സുഹൃത്ത് കൂടിയാണ്. അദ്ദേഹത്തെ പോലെ ഒരു ഡൗൺ ടു എർത്ത് സൂപ്പർ സ്റ്റാറിനെ ഞാൻ കണ്ടിട്ടില്ല. നിരവധി സാമൂഹിക പ്രവർത്തനങ്ങളും നടത്തി. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ അദ്ദേഹം ഏറ്റെടുത്തിരുന്നു. അതു ഞാൻ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുകയാണ്. അദ്ദേഹത്തിന് വേണ്ടി അവരുടെ വിദ്യാഭ്യാസം ചെലവ് ഞാൻ ഏറ്റെടുക്കും. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തു. ഞാനും അതു തുടരും’- വിശാൽ പറഞ്ഞു.

============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















