കൊച്ചി: ജോജു ജോർജിനെ തെരുവ് ഗുണ്ടയെന്ന് വിളിച്ച് അധിക്ഷേപിച്ചത് പ്രതിഷേധാര്‍ഹമെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കലാകാരനോടുള്ള അവഹേളനമാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നടത്തിയതെന്ന് ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. ജോജുവിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകരുടെ സംഘം വൈദ്യപരിശോധന നടത്തിയ ആശുപത്രിയിലെത്തി. പ്രതിഷേധക്കാരോട് മുണ്ട് മടക്കി കുത്തി ഒരു ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്നനായിരുന്നു കെ സുധാകരൻ്റെ പരാമർശം.
ജോജു ജോർജിൻ്റെ പ്രതിഷേധം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചെന്നും കാണിച്ചുകൂട്ടിയ അക്രമങ്ങൾ ഖേദകരമാണെന്നും കെ സുധാകരൻ ആരോപിച്ചു. മഹിളാ കോൺഗ്രസ് പ്രവർത്തകരോട് തട്ടിക്കയറി. ജോജു ജോർജിനെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായില്ലെന്നും കെ സുധാകരൻ പറഞ്ഞു. സമരം പെട്ടന്ന് തീരുമാനിച്ചതല്ല. പോലീസ് ഇക്കര്യത്തിൽ വേണ്ട വിധത്തിൽ ഇടപെടാൻ തയാറായില്ല. ഇന്ധനവില വർധവിനെതിരായ സമരത്തോട് സാധാരണക്കാരെല്ലാം സഹകരിച്ചു. ജോജുവിനെതിരെ നടപടിയെടുത്തില്ലെങ്കിൽ കടുത്ത സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















