കൊച്ചി: ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ കൂടുതൽ പരാതികൾ നൽകുമെന്ന് വനിതാ കോൺഗ്രസ് എറണാകുളം ജില്ലാ അധ്യക്ഷ. പെട്ടെന്ന് പരാതി എഴുതിനൽകിയതിനാൽ എല്ലാം ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. ജോജു ചില പ്രവർത്തകരുടെ കയ്യിൽ പിടിച്ച് വലിച്ചിരുന്നു.
അത് ചേർത്ത് വീണ്ടും പരാതി നൽകുമെന്നും അവർ അറിയിച്ചു. മദ്യപാനമാണോ മറ്റെന്തെങ്കിലും ലഹരിയാണോ എന്നറിയില്ല. കാരണം സ്വബോധമുള്ള ആരും ചെയ്യുന്ന പ്രവർത്തിയല്ല അയാൾ ചെയ്തത്. മുണ്ട് മടക്കിക്കുത്തി ധാർഷ്ട്യത്തോടെയാണ് വന്നത് എന്ന് അവർ പറഞ്ഞു.
അതേസമയം ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അൽപ സമയം മുൻപ് നടത്തിയ വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മദ്യപിച്ചെത്തിയ നടൻ സമരം അലങ്കോലപ്പെടുത്തിയെന്നും സമരം നടത്തിയത് മുൻകൂട്ടി അനുമതി വാങ്ങിയതാണെന്നുമായിരുന്നു എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞത്. മഹിളാ കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പെടെ അധിക്ഷേപിച്ചെന്നും ജോജുവിനെതിരെ പരാതി നൽകുമെന്നും ഡിസിസി അധ്യക്ഷൻ പ്രതികരിച്ചിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















