പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ തകർപ്പൻ അരങ്ങേറ്റം നടത്തിയ താരമാണ് അക്ഷയ് രാധാകൃഷ്ണൻ. ആദ്യ ചിത്രത്തിൽ മികച്ച പ്രകടനം നടത്തിയ താരം ഇപ്പോൾ തൻറെ തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.
വിഷ്ണു നായകനായി എത്തുന്ന ‘മോഹൻദാസ്’ എന്ന ചിത്രത്തിൽ അക്ഷയും പ്രധാന താരമായി എത്തുന്നു എന്നാണ് പുതിയ വാർത്ത.
സുന്ദരമൂർത്തിയുടെ സംഗീതവും വിഘ്നേഷ് രാജഗോപാലന്റെ ഛായാഗ്രഹണവും ചിത്രത്തിന് നൽകിയിരിക്കുന്നത്. കൃപാകരൻ പുരുഷോത്തമനാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസർ അനിത മഹേന്ദ്രൻ ആണ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ സീതാരാമൻ, ശരവന്തി സായിനാഥ്, ദിനേശ് കണ്ണൻ എന്നിവരാണ്.
സ്ലാഷർ ത്രില്ലർ ആണ് മോഹൻദാസ് എന്ന സിനിമ. ഇന്ദ്രജിത്ത് സുകുമാരനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുരളി കാർത്തിക് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മോഹൻദാസ്. വിവി സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു വിശാൽ തന്നെയാണ് മോഹൻദാസ് ചിത്രം നിർമ്മിക്കുന്നത്. നടി ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt:
















