തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമ ഹൈക്കോടതിയെ സമീപിച്ചു. കുഞ്ഞിനെ വിട്ടുകിട്ടാൻ അനുപമ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. കുഞ്ഞിനെ ഹാജരാക്കാന്‍ പോലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യപ്പെട്ടാണ് ഹേബിയസ് കോർപസ് ഹർജിയാണ് സമർപ്പിച്ചത്. ആറുപേരെ എതിർകക്ഷികളാക്കിയാണ് അനുപമ കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം പോലീസ് കമ്മിഷണർ, പേരൂർക്കട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ,ചൈൽഡ് വെൽഫെയർ കമ്മിറ്റി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ,അച്ഛനും അമ്മയും ഉൾപ്പെടെ ആറുപേരെ എതിർകക്ഷികളാക്കിയാണ് അനുപമ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പാകെ ഞാൻ എൻ്റെ കുട്ടിയുടെ വിശദാംശങ്ങൾ ചോദിച്ചും കുട്ടിയെ തിരികെ കിട്ടുന്നതിനുമായി കയറിയിറങ്ങുകയാണ്. പക്ഷേ ഇവരിൽ ആരിൽ നിന്നും എനിക്ക് അനുകൂലമായ നീക്കമുണ്ടാകുന്നില്ല. എനിക്ക് എൻ്റെ കുട്ടിയെ നഷ്ട്ടപ്പെട്ടു. കുട്ടിയെ തിരികെകിട്ടാനുള്ള നടപടി ക്രമങ്ങൾ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് അനുപമയുടെ പറഞ്ഞു. ഇതിനിടെ വനിതാ-ശിശുക്ഷേമ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ലഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കൂടുതൽ പേരുടെ മൊഴി എടുക്കേണ്ടതിനാൽ സമയം നീട്ടി ആവശ്യപ്പെട്ടെന്നും മന്ത്രി വ്യക്തമാക്കി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















