ത്രിപുരയിൽ നിന്ന് എടുത്തതെന്ന് അവകാശപ്പെടുന്ന കൈയിൽ കത്തിക്കരിഞ്ഞ പുസ്തകങ്ങളുമായി നിൽക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായിക്കൊണ്ടിരിക്കുന്നത്. കത്തിനശിച്ച പുസ്തകങ്ങൾ മുസ്ലീം സമുദായത്തിൻ്റെ മതപാഠപുസ്തകങ്ങളാണെന്നാണ് പ്രചരിക്കുന്നത്.
പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രത്തിൻ്റെ പിന്നിലുള്ള സത്യം അറിയാനുള്ള തിരച്ചിലിൽ 2021 ജൂൺ 13ൽ പോസ്റ്റ് ചെയ്യ്ത ഒരു ട്വീറ്റിലേക്ക് എത്തി. ഡൽഹിയിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 56 ഓളം കുടിലുകൾ കത്തിനശിച്ചതായാണ് ഈ ചിത്രത്തിനൊപ്പം കൊടുത്ത കുറിപ്പിൽ പറയുന്നത്.
त्रिपुरा से जो भी तस्वीरें आरही हैं रुला देने वाली हैं—— 😥😥#TripuraAntiMuslimRiots pic.twitter.com/sLrDiD9UJj
— Anas khan. 💞(انس خان )💞 (@Anas_khan68) October 28, 2021
ത്രിപുരയിൽ നിന്ന് എന്ന് പ്രചരിക്കാൻ തുടങ്ങിയതിന് ശേഷം മാധ്യമപ്രവർത്തകൻ ആസിഫ് മുജ്തബ ചിത്രം ഈ പങ്കുവെച്ചിരുന്നു. “ഈ വർഷം ജൂണിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോഴാണ് ഞങ്ങൾക്ക് ഈ ചിത്രങ്ങൾ ലഭിച്ചത്,” എന്ന് അദ്ദേഹം എഴുതി. അക്രമത്തിനിരയായവർക്കൊപ്പം ഡൽഹിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് Miles2Simle. മുജ്തബയാണ് ഈ സംഘടനയുടെ സ്ഥാപകനാണ്.
ഈ ഫോട്ടോകൾ ഈ വർഷം ജൂൺ 12 ന് രാത്രി കാഞ്ചൻ കുഞ്ചിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ നടന്ന തീപിടുത്തത്തിൽ നിന്നുള്ളതാണെന്നും തൻ്റെ ഒരു സുഹൃത്താണ് ഈ ഫോട്ടോ എടുത്തതെന്നും മുജ്തബ പറഞ്ഞു. ചിത്രത്തിൽ കാണുന്ന രണ്ടുപേരും അഭയാർത്ഥി കുടുംബങ്ങളിൽ നിന്നുള്ളവരാണ്, അവരുടെ കുടിൽ തീയിൽ കത്തിനശിച്ചു.
3) People in camp said that every week H!ndu terrorists would show up and threaten them of serious consequences if they don’t leave the area. They were so afraid that any four of them would guard the whole area every night. Yesterday night no-one was patrolling and this happened.
— Ramy (@Rammyyyyy_) June 13, 2021
“രാത്രി 11:55 ന് പൊട്ടിപ്പുറപ്പെട്ട വൻ തീപിടുത്തത്തിൽ, അഭയാർഥി ക്യാമ്പിലെ 56 കുടിലുകളും മിനിറ്റുകൾക്കുള്ളിൽ ചാരമായി മാറി. താമസക്കാർക്കെല്ലാം അവരുടെ ഉടമസ്ഥതയിലുള്ളതെല്ലാം നഷ്ടപ്പെട്ടു. ശക്തമായ കാറ്റ് മൂലം തീ ആളിപ്പടർന്നു” എന്ന് ന്യൂസ്ക്ലിക്ക് റിപ്പോർട്ട് ചെയ്തു. തീപിടിത്തം യാദൃശ്ചികമായ ഒരു സംഭവമല്ല, മറിച്ച് നിർമ്മിച്ചതാണെന്ന് നാട്ടുകാരും അഭയാർത്ഥികളും ആരോപിച്ചു.
കരിഞ്ഞ പുസ്തകങ്ങളുമായി റോഹിങ്ക്യൻ പുരുഷന്മാരെയാണ് ചിത്രം കാണിക്കുന്നത്. പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന് മുസ്ലീം സ്വത്തുക്കളും കടകളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്ത ത്രിപുരയിലെ വർഗീയ കലാപവുമായി ബന്ധമില്ല. ഈ അക്രമത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു.
These images are from the recent fire mishap at Rohingya Refugee camp at Kanchan Kunj, New Delhi and not from Tripura. We got these images when @miles2smile_ started the relief work in June this year.
Kindly do not share the misinformation #TripuraAntiMuslimRiots pic.twitter.com/T0voGcTLtU— Aasif Mujtaba (@MujtabaAasif) October 28, 2021
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe