പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖറിന്റെ (Dulquer Salmaan) ‘കുറുപ്പ്’ (Kurup). നവംബർ 12നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യഗാനം(song) നാളെയെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ദുൽഖർ. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സരിഗമയാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഒടിടി ഓഫർ വേണ്ടെന്നുവച്ച് തിയറ്റർ റിലീസ് തെരഞ്ഞെടുത്ത ചിത്രമാണ് കുറുപ്പ്. ചിത്രത്തിന് മികച്ച വരവേൽപ്പ് നൽകാൻ ഒരുങ്ങുകയാണ് തിയറ്റർ ഉടമകൾ. കേരളത്തിൽ മാത്രം ചിത്രത്തിന് നാനൂറിലേറെ തിയറ്ററുകളിൽ റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്. ദുൽഖറിൻറെ അരങ്ങേറ്റ ചിത്രമായിരുന്ന ‘സെക്കൻഡ് ഷോ’യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖർ സൽമാൻറെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസും എം സ്റ്റാർ എൻറർടെയ്‍ൻമെൻറ്സും ചേർന്നാണ് നിർമ്മാണം. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു. ജിതിൻ കെ ജോസിൻറെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FDQSalmaan%2Fvideos%2F254558373300479%2F&show_text=false&width=560&t=0
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















