ചെന്നൈ: മൂന്ന് ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം തെന്നിന്ത്യൻ സിനിമ സൂപ്പർ താരം രജനികാന്ത് തിരികെ വീട്ടിലെത്തി. തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള ശസ്ത്രക്രിയക്ക് താരം വിധേയനായിരുന്നു. 70കാരനായ താരത്തെ വ്യാഴാഴ്ചയാണ് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രിയാണ് തിരികെ വീട്ടിലെത്തിയത്.
Returned home 🙏 https://t.co/35VeiRDj7b
— Rajinikanth (@rajinikanth) October 31, 2021
വീട്ടിലെത്തിയ വിവരം രജനീകാന്ത് തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്. രജനികാന്തിനെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ആരോഗ്യ മന്ത്രി എം സുബ്രമണ്യം എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. വെള്ളിയാഴ്ചയാണ് തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി ‘കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ’ ശസ്ത്രക്രിയ നടത്തിയത്. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് കാവേരി ആശുപത്രിക്ക് പുറത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















