മാരിബ്: യമനിൽ ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ മരിച്ചവരിലുണ്ട്. യെമനിലെ മധ്യമേഖലയിലെ നഗരമായ മാരിബിലേക്കാണ് ഹൂതികൾ മിസൈൽ ആക്രമണം നടത്തിയത്.
മിസൈൽ ആക്രമണത്തിൽ 11 വീടുകൾ തകർന്നു. 16 പേർക്ക് പരിക്കേറ്റതായാണ് സൂചന. കൂടുതൽ വിവരങ്ങൾ യമൻ ഭരണകൂടം പുറത്തുവിട്ടിട്ടില്ല. എണ്ണ നിക്ഷേപത്താൽ സമ്പന്നമായ മാരിബ് നഗരം പിടിക്കാൻ ഹൂതികൾ വർഷങ്ങളായി ശ്രമിക്കുകയാണ്. സൗദി അറേബ്യയുടെ പിന്തുണയുള്ളതിനാലാണ് യമന് ഹൂതികളുടെ ആക്രമണത്തെ വടക്കൻ പ്രവിശ്യകളിൽ പ്രതിരോധിക്കാനാകുന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















