ബോളിവുഡ് താരം രാജ്കുമാർ റാവോ വിവാഹിതനാകുന്നു. നവംബറിൽ നടി പത്രലേഖയെ രാജ്കുമാർ വിവാഹം കഴിക്കുമെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ ആറ് വർഷമായി രാജ്കുമാറും പത്രലേഖയും തമ്മിൽ പ്രണയത്തിലാണ്. നവമാധ്യമങ്ങളിലടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. ( rajkumar rao getting married )
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹം നടക്കുക. ബോളിവുഡിലെ ചില സുഹൃത്തുക്കളെ ഇതിനോടകം ക്ഷണിച്ച് കഴിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.
രാജ്കുമാർ കേന്ദ്രകഥാപാത്രത്തിലെത്തിയ സിറ്റിലൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച പത്രലേഖ, ലൗ ഗെയിംസ്, ബദ്‌നാം, ഗലി, നാനു കി ജാനു എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
ലവ്, സെക്‌സ് ഓർ ദോഖ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ രാജ്കുമാർ റാവോ 2013 ൽ പുറത്തിറങ്ങിയ കായ് പോ ചെ എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















