കണ്ണൂർ: കണ്ണൂരിൽ പതിനൊന്ന് വയസുകാരി പനിബാധിച്ച് മരിച്ചു. നാലുവയലിൽ ഹിദായത്ത് വീട്ടിൽ ഫാത്തിമയാണ് മരിച്ചത്.
വീട്ടുകാർ ചികിത്സ നൽകാൻ മടി കാണിച്ചതിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ആരോപണം.
കഴിഞ്ഞ മൂന്നു ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു. പനി ബാധിച്ച കുട്ടിയെ തുടക്കത്തിൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നതിന് പകരം വിശ്വാസപരമായ മറ്റു വഴികൾ സ്വീകരിച്ചതായാണ് നാട്ടുകാർ ആരോപിക്കുന്നത്.
സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe