കാബൂള്‍: താലിബാന്‍റെ പരമോന്നത നേതാവ് ഹൈബതുള്ള അഖുന്‍സാദ മരിച്ചെന്ന വാര്‍ത്തകള്‍ തള്ളി താലിബാന്‍. കാണ്ഡഹാറില്‍ നടന്ന പൊതുപരിപാടിയില്‍ അഖുന്‍സാദ പങ്കെടുത്തെന്ന് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍തതാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
താലിബാന്റെ പരമോന്നത നേതാവെന്ന് അറിയപ്പെടുന്ന ഹൈബത്തുള്ള അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേറിയിട്ടും ഒരുവേദിയിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. മരണപ്പെട്ടുവെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ഹൈബത്തുള്ളയുടെ രംഗപ്രവേശം.
കാണ്ഡഹാറിലെ മതപഠനശാലയായ ജാമിയ ദാറുല്‍ അലൂം ഹകീമിയയില്‍ അഖുന്‍സാദ സന്ദര്‍ശനം നടത്തിയെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റൊരു നേതാവ് പറഞ്ഞതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2016ലാണ് താലിബാന്റെ പരമോന്നത നേതാവായി ഹൈബത്തുള്ളയ്ക്ക് അധികാരം ലഭിച്ചത്. താലിബാന്റെ രാഷ്ട്രീയ, മത, സൈനിക വിഭാത്തിന്റെ പരമാധികാരം ഹൈബതുള്ള അഖുന്‍സാദയ്ക്കാണ്.
പൊതുപരിപാടികളിലോ താലിബാന്‍ പരിപാടികളിലെ ചിത്രങ്ങളിലോ അഖുന്‍സാദ ഉണ്ടാകാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. 2016 മെയ് മാസത്തിലാണ് അവസാനമായി അഖുന്‍സാദയുടെ ചിത്രങ്ങള്‍ പുറത്തുവന്നത്.
താലിബാന്റെ മുന്‍ നേതാവായ മുല്ല ഒമറിന്റെ മരണവിവരം വര്‍ഷങ്ങളോളം താലിബാന്‍ പുറത്തുവിട്ടിരുന്നില്ല. ഇക്കാരണം കൊണ്ടുകൂടിയാണ് ഹൈബതുള്ള അഖുന്‍സാദ മരണപ്പെട്ടിട്ടുണ്ടാവാം എന്ന അഭ്യൂഹങ്ങളും ഉയര്‍ന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















