തിരുവല്ല; ആൾമാറാട്ടം നടത്തി പണംതട്ടാൻ ശ്രമിച്ച കേസിൽ സിനിമ നടി പ്രിയങ്കയെ വെറുതെ വിട്ട് ഉത്തരവായി. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശ്രീമതി രേഷ്മ ശശിധരനാണ് വിധി പ്രസ്താവിച്ചത്.പ്രതിക്കുവേണ്ടി അഡ്വ: അഭിലാഷ് അനന്ത ഗോപനാണ് ഹാജരായത്.

2004 ൽ സിനിമാ നടി കാവേരിയെ വഞ്ചിച്ചും ആൾമാറാട്ടം നടത്തിയും ഭീഷണിപ്പെടുത്തിയും പണംതട്ടാൻ സിനിമ നടി പ്രിയങ്ക ശ്രമിച്ചു എന്ന കേസാണ് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിച്ചത്.സി സി 301/2015 ആയി ഇന്ത്യൻ ശിക്ഷാനിയമം 384, 419,420 എന്നീ വകുപ്പുകൾ പ്രകാരം നിലവിലുണ്ടായിരുന്ന കേസിൽ പ്രതിയെ നിരുപാധികം വെറുതെ വിടുകയായിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















