കുമളി: മുല്ലപ്പെരിയാർ ഡാമിൻ്റെ(Mullaperiyar Dam) കൂടുതൽ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ(Roshy Augustine). മുല്ലപ്പെരിയാർ ഡാമിൻ്റെ കൂടുതൽ ഷട്ടറുകൾ ഇനി ഉയർത്തില്ലെന്നും ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടത് കൊണ്ട് ആശങ്കവേണ്ടന്നും അദ്ദേഹം പറഞ്ഞു. കേരളം ആവശ്യപ്പെട്ടതുപ്രകാരമാണ് നേരത്തെ ഷട്ടറുകൾ തുറക്കുന്നതെന്ന് മന്ത്രി റോഷി പറഞ്ഞു.
മുല്ലപ്പെരിയാർ ഡാമിൻ്റെ 1, 5, 6 ഷട്ടറുകൾ കുറച്ച് മുൻപ് ഉയർത്തി. ഷട്ടറുകൾ 50 സെ മീ വീതമാണ് ഉയർത്തിയത്. 1,299 ഘനയടി വെള്ളം കൂടി പുറത്തേക്ക് ഒഴുക്കും. ആകെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളം 2,974 ഘനയടിയാകും.നിലവിൽ മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടറുകൾ 70 സെ മീ വീതം ഉയർത്തിയിട്ടുണ്ട്. ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് കൂടുതൽ ഷട്ടറുകൾ തുറന്നത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















