തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഇനി എടിഎം കാർഡിൻ്റെ രൂപത്തിലെത്തും. 65 രൂപയടച്ചാൽ അക്ഷയ കേന്ദ്രം വഴി പുതിയ കാർഡ് ലഭിക്കും. സർക്കാരിലേക്ക് ഫീസ് അടയ്‌ക്കേണ്ടതില്ലെന്ന് ഉത്തവിൽ പറയുന്നു. പഴയ റേഷൻ കാർഡിനും നിയമ സാധ്യത നിലവിലുണ്ട്.
നിലവിൽ പുസ്‌തക രൂപത്തിലുള്ള റേഷൻ കാർഡാണുള്ളത്. ഇത് എടിഎം കാർഡിൻ്റെ രൂപത്തിലേക്ക് മാറും. എടിഎം കാർഡിൻ്റെ വലിപ്പത്തിലുള്ള റേഷൻ കാർഡുകൾ നൽകാൻ പൊതുവിതരണ ഡയറക്ടർ സർക്കാരിലേക്ക് ശുപാർശ നൽകിയിരുന്നു.
ഈ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ തീരുമാനമായത്. ഇത്തരം കാർഡ് ആവശ്യപ്പെടുന്നവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി അല്ലെങ്കിൽ സിറ്റിസൺ കേന്ദ്രങ്ങൾ വഴി കാർഡ് ലഭിക്കും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















