പുതിയ വഖഫ് ബോർഡിന്റെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ ചേരുന്നു. ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.
പുതുതായി സർക്കാർ നാമനിർദേശം ചെയ്ത ഒൻപത് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കെ.എസ്. ഹംസ ചെയർമാനായിരുന്ന മുൻ ബോർഡ് നിശ്ചയിച്ച യോഗമാണ് ഇപ്പോൾ നടക്കുന്നത്.
ഭരണപരമായ 40 അജണ്ടകളാണ് യോഗത്തിൽ പരിഗണിക്കുന്നത്. ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട് ഇരു സമസ്തകളിൽ നിന്നും അതൃപ്തി പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടയാണ് ആദ്യ യോഗം.
എപി വിഭാഗത്തെ പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയെങ്കിലും അത് എങ്ങിനെ സാധ്യമാകുമെന്നതിലും വ്യക്തതയായിട്ടില്ല.















