കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിൻ്റെ(Puneeth Rajkumar) അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിലാണ് ആരാധകരും സിനിമാ ലോകവും. ആരാധകരെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ ചേർത്തുപിടിച്ചിരുന്ന താരമാണ് ‘പവർ സ്റ്റാർ’ പുനീത്. ആ സ്നേഹം വെളിപ്പെടുത്തുന്ന വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല്‍ ആയികൊണ്ടിരിക്കുന്നത്.
‘യുവരത്ന’ എന്ന സിനിമയുടെ പ്രമോഷനു വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ ആരാധകരെ അദ്ഭുതപ്പെടുത്തി പിന്നിൽ നിന്നും കടന്നുവരുന്ന പുനീതിനെ വിഡിയോയിൽ കാണാം. പുനീതിൻ്റെ പിറന്നാളിൻ്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. തന്നെ ഏറെ ഇഷ്ടപ്പെടുന്ന ആരാധകരുടെ മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെടണമെന്നത് പുനീതിൻ്റെ ആഗ്രഹമായിരുന്നു. പുനീത് എല്ലാവരെയും ചേർത്തുപിടിച്ച് അവരുടെ സുഖവിവരങ്ങൾ ചോദിച്ചറിയുന്നത് ആ വിഡിയോയിൽ കാണാം.
കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ താരം രാജ്കുമാറിൻ്റെ(Rajkumar) മകനായ പുനീത് മുപ്പതോളം സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട്. ‘പവർ സ്റ്റാർ’ എന്ന് ആരാധകർ വിളിക്കുന്ന പുനീതിന് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2002 ൽ ‘അപ്പു’(Appu) എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. അപ്പു എന്നത് പിന്നീട് പുനീതിൻ്റെ വിളിപ്പേരായി മാറി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















