മുംബൈ : അന്തരിച്ച കന്നട നടൻ പുനീത് രാജ് കുമാറിന്റെ സംസ്കാരം ഇന്ന് . കാണ്ഡീരവ മൈതാനത്ത് ഉച്ചയ്‌ക്ക് ശേഷമാകും സംസ്‌കാര ചടങ്ങുകൾ നടക്കുക. പിതാവ് ഡോ. രാജ്കുമാറിന്റെ സമാധിയോട് ചേർന്നാകും പുനീതിന്റെ മൃതദേഹവും സംസ്‌കരിക്കുക.
ഇന്നലെ ഉച്ചയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീത് രാജ് കുമാർ അന്തരിച്ചത്. വ്യായാമത്തിനിടെ ശാരീരിക അസ്വാസ്ഥ്യം നേരിട്ട അദ്ദേഹത്തെ 11.30യോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഒരു മണിയോടെയായിരുന്നു അന്ത്യം.
രാജ്യമെമ്പാടുമുള്ള നിരവധി താരങ്ങൾ ആണ് പ്രിയ താരത്തിന്റെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് മുന്നോട്ട് വരുന്നത്. കന്നഡ സിനിമയ്ക്ക് മാത്രമല്ല, ഇന്ത്യൻ സിനിമയ്ക്ക് തന്നെ തീരാനഷ്ടം, അപ്രതീക്ഷിതമായ താരത്തിന്റെ വിയോഗം ഞെട്ടിക്കുന്നതും ഹൃദയഭേദകവും ആണെന്ന് തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി കുറിച്ചു. ഒപ്പം പുനീതിന്റെ കുടുംബത്തിന് അനുശോചനങ്ങളും താരം അറിയിച്ചു.
അവിസ്മരണീയമായ പ്രകടനം കൊണ്ട് ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കിയ ശക്തനായ ഒരു നടൻ ആണ് പുനീത് എന്നും, അപ്രതീക്ഷിതമായ താരത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ ആണ് താൻ എന്ന് പ്രശസ്ത ബോളിവുഡ് നിർമാതാവ് ബോണി കപൂർ പങ്കു വെച്ചു. ഒരുപാട് ദയയും,നന്മയും ഉള്ള ഒരു ആത്മാവിനെ നമുക്ക് നഷ്ടമായിരിക്കുന്നു എന്ന് അദ്ദേഹത്തിന്റെ വിയോഗത്തിൽ ആകെ തകർന്ന നടൻ മാധവൻ കുറിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയിയും പുനീതിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















