കുമളി: വെള്ളിയാഴ്ച രാത്രി ഒമ്പത് മുതൽ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും പുറത്തുവിടുന്ന ജലത്തിൻറെ അളവ് 275 ക്യുസെക്സ് കൂടി വർധിപ്പിച്ചു. നിലവിൽ 550 ക്യുസെക്സുള്ളത് 825 ക്യുസെക്സ് ആയാണ് ഉയർന്നത്.
ഇക്കാരണത്താൽ പെരിയാറിൻറെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജലനിരപ്പ് കുറക്കണമെന്ന കേരളത്തിൻറെ ആവശ്യം പരിഗണിച്ചാണ് നടപടി.
മുല്ലപ്പെരിയാർ ഡാമിലെ പരമാവധി ജലനിരപ്പ് നവംബർ 10 വരെ 139.5 അടിയായി സുപ്രീംകോടതി കഴിഞ്ഞദിവസം നിശ്ചയിച്ചിരുന്നു. മേൽനോട്ട സമിതിയുടെ ഈ ശിപാർശ അംഗീകരിക്കാൻ കേരളത്തോടും തമിഴ്നാടിനോടും കോടതി ആവശ്യപ്പെടുകയായിരുന്നു.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച രാവിലെ ഏഴര മണിയോടെ അണക്കെട്ടിനോട് ചേർന്ന സ്പിൽവേയുടെ മൂന്ന്, നാല് ഷട്ടറുകൾ 0.35 മീറ്റർ ഉയർത്തിയിരുന്നു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















