കൊച്ചി: കാലിക്കറ്റ് സർവകലാശാലാ പരീക്ഷമൂല്യ നിർണയത്തിനായി എത്തിച്ച ഉത്തരക്കടലാസുകളിൽ ഗുരുതരമായ വീഴ്ചയെന്ന് ആരോപണം. ഉത്തരക്കടലാസുകൾക്ക് ഫാൾസ് നമ്പർ കൊടുക്കാതെ വിതരണം ചെയ്തതായും റദ്ദാക്കിയ പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി എത്തിച്ചെന്നുമാണ് ആരോപണം. തൃശൂർ നാട്ടിക എസ്.എൻ കോളേജ് മൂല്യനിർണയ ക്യാമ്പിലാണ് ഇത്തരത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നത്.
2021 ജനുവരി 25-ന് ബി.കോം, ബി.ബി.എ വിദ്യാർഥികളുടെ മലയാളം പരീക്ഷ നടന്നിരുന്നു. ഇതിൽ 90 ശതമാനവും സിലബസിന് പുറത്ത് നിന്നുള്ള ചോദ്യങ്ങളാണ് വന്നത്. പരീക്ഷക്ക് ശേഷം കോളേജുകളിൽ നിന്നുള്ള ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റിയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങളായിരുന്നതിനാൽ പിന്നീട് ഈ പരീക്ഷ റദ്ദാക്കി. ജനുവരി 25ന് നടന്ന പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജൂലൈ 13 ന് പുനഃപരീക്ഷ നടത്തുകയും ചെയ്തു. എന്നാൽ മൂല്യനിർണയം നടത്തുന്ന ടേബിളിലേക്ക് റദ്ദാക്കിയ പരീക്ഷയുടെ ഉത്തരക്കടലാസുകളും പുനഃപരീക്ഷയുടെ ഉത്തരക്കടലാസുകളും എത്തുകയായിരുന്നു.
മൂല്യ നിർണയം ആരംഭിച്ച അധ്യാപകർ ഒരേ രജിസ്റ്റർ നമ്പറിൽ രണ്ട് ഉത്തരക്കടലാസുകൾ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് റദ്ദാക്കിയ പരീക്ഷയുടേയും പുനഃപരീക്ഷയുടേയും ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിന് എത്തിയതായി വ്യക്തമാകുന്നത്. റദ്ദാക്കിയ പരീക്ഷാ പേപ്പർ ഒമ്പത് മാസമായിട്ടും വേർതിരിക്കാതെ ബണ്ടിൽ കണക്കിനാണ് മൂല്യനിർണ്ണയം നടത്തുന്നതിനായി അധ്യാപകരുടെ മുന്നിലേക്ക് എത്തിച്ചത്.
സാധാരണയായി ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി ഫാൾസ് നമ്പർ അടിച്ചാണ് യൂണിവേഴ്സിറ്റി പരീക്ഷാ മൂല്യനിർണ്ണയ കേന്ദ്രങ്ങളിൽ എത്തിക്കാറുള്ളത്. എന്നാൽ ഇത്തവണ ഓരോ കോളജിൽ നിന്നും അയച്ച പരീക്ഷാ പേപ്പറുകൾ അതേപടി മൂല്യനിർണയ കേന്ദ്രങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. ഫാൾസ് നമ്പർ അടിക്കാത്തതിനാൽ പരീക്ഷാ പേപ്പർ ഏത് കോളജിന്റെതാണെന്നും ഏത് കുട്ടിയുടെതാണെന്നും മൂല്യനിർണ്ണയം നടത്തുന്നവർക്ക് തിരിച്ചറിയാൻ സാധിക്കും.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















