തിരുവനന്തപുരം: കേരളത്തിൽ ഒക്ടോബർ 29 മുതൽ നവംബർ 11 വരെ സാധാരണയിൽ കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടാഴ്ചയും മധ്യ തെക്കൻ കേരളത്തിൽ വടക്കൻ കേരളത്തെ അപേക്ഷിച്ചു കൂടുതൽ മഴ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ നവംബർ രണ്ട് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ന്യൂനമർദം നിലവിൽ ശ്രീലങ്കയ്ക്കും തമിഴ്നാട് തീരത്തിനും സമീപത്താണ്. അടുത്ത 3-4 ദിവസം പടിഞ്ഞാറു ദിശയിലുള്ള സഞ്ചാരം തുടരാനാണു സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിൽ നിലവിലുള്ള ചക്രവാതചുഴി ദുർബലമായതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















