തിരുവനന്തപുരം: മണി ചെയിൻ തട്ടിപ്പ് ആരോപണത്തിൽ നിലമ്പൂർ എം.എൽ.എ പി.വി അൻവറിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരാളെയും താൻ പറ്റിക്കാറില്ല, തനിക്കതിരെ ആരോപണം ഉന്നയിച്ച് പ്രശസ്തി കിട്ടാനാണെങ്കിൽ പറഞ്ഞോട്ടെയെന്നും സതീശൻ പറഞ്ഞു.
32 വർഷം മുമ്പ് തട്ടിപ്പ് നടത്തിയെന്നാണ് പറയുന്നത്. അന്ന് ഞാൻ പറവൂരിൽ പോയിട്ടില്ല. 1991-1992 കാലയളവിൽ തിരുവനന്തപുരത്ത് എൽ.എൽ.എം പഠിക്കുകയായിരുന്നു. താൻ ജീവിതത്തിൽ ഇതുവരെ ഒരു കമ്പനിയിലും ഡയറക്ടർ ആയിട്ടില്ല.
ഫേസ്ബുക്കിൽ അപമാനിക്കുന്ന പോസ്റ്റിട്ട്, 23 കൊല്ലം മുൻപ് മരിച്ച അച്ഛനെ പോലും അനാവശ്യം പറയുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോയതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
നിയമസഭ സമ്മേളനത്തിൽ തുടർച്ചയായി പങ്കെടുക്കാത്ത അൻവറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ജനപ്രതിനിധി ആയിരിക്കാൻ കഴിയില്ലെങ്കിൽ അൻവർ രാജിവെച്ച് പോകുന്നതാണ് നല്ലതെന്ന് പറഞ്ഞിരുന്നു.
ബിസിനസ് ചെയ്യാനാണ് പോകുന്നതെങ്കിൽ എം.എൽ.എ ആയിരിക്കേണ്ട കാര്യമില്ല. വിഷയത്തിൽ എൽ.ഡി.എഫും സംസ്ഥാന സർക്കാരും നിലപാട് വ്യക്തമാക്കണം. ആരോഗ്യ കാരണങ്ങളിലാണ് മാറിനിൽക്കുന്നതെങ്കിൽ മനസിലാക്കാമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനോട് ഫേസ്ബുക്കിലൂടെ പ്രതികരിച്ച പി.വി. അൻവർ, പ്രതിപക്ഷ നേതാവിന് മണി ചെയിൻ തട്ടിപ്പുമായി ബന്ധമുണ്ടെന്ന ആരോപണമാണ് ഉയർത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് മറുപടി പറയാനൊന്നും ‘മണി ചെയിൻ സതീശൻ’ ആയിട്ടില്ല. ഇവിടെ ഒരു സ്വതന്ത്ര എം.എൽ.എയുടെ ചോദ്യത്തിൽ നിന്ന് ഒളിച്ചോടുന്നവനൊക്കെയാണ് എ.കെ.ജി സെൻററിലേക്ക് എത്തിനോക്കി ഓരിയിടുന്നതെന്നും പി.വി അൻവർ പരിഹസിച്ചു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















