തെലുങ്ക് ചിത്രം ‘ഏജന്റിന്റെ’ ചിത്രീകരണത്തിനായി മമ്മൂട്ടി ഇപ്പോൾ ഹംഗറിയിലാണ്. അവിടെ നിന്നുള്ള പുതിയ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.മമ്മൂട്ടിയുടെ ഇൻട്രൊ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഇവിടെയാണ് ചിത്രീകരിക്കുക. ഹംഗറിയിൽ അഞ്ചു ദിവസമാണ് മമ്മൂട്ടിയൂടെ ഷൂട്ട്.
നാഗാർജുന-അമല ദമ്പതികളുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിൽ റെക്കോർഡ് പ്രതിഫലമാണ് താരം വാങ്ങുന്നതെന്നും റിപ്പോർട്ട് ഉണ്ട്.
വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്ക്കു ശേഷം മെഗാസ്റ്റാർ അഭിനയിക്കുന്ന ഏജന്റിന്റെ ഇന്ത്യയിലെ ചിത്രീകരണം കശ്മീർ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാകും. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽനിന്നു പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാകുൽ ഹെരിയൻ. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം. എഡിറ്റിങ് നവീൻ നൂലി.
സാക്ഷി വിദ്യയാണ് നായിക. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് എകെ എന്റർടെയ്ൻമെന്റ്സും സുരേന്ദർ സിനിമയും ചേർന്നാണ്. ‘ഏജന്റിന്റെ’ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തിൽ നവംബർ അഞ്ചിന് മമ്മൂട്ടി ജോയിൻ ചെയ്യും. പളനിയാണ് പ്രധാന ലൊക്കേഷൻ.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fqmfwai%2Fvideos%2F246896250836153%2F&show_text=false&width=291&t=0
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















